KOYILANDY DIARY

The Perfect News Portal

പൗരത്വ ഭേദഗതി ബിൽ. ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു

കൊയിലാണ്ടി.  പൗരത്വ ഭേദഗതി ബില്ലിനെതിരെ മുചുകുന്നിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കൊയിലോത്തുംപടിയിൽ നിന്ന് ആരംഭിച്ച് മുചുകുന്ന് വടക്കുഭാഗത്ത് എത്തിച്ചേർന്ന  റാലിയിൽ നൂറുകണക്കിന് ആളുകൾ അണിനിരന്നു. തുടർന്ന് നടന്ന പൊതുയോഗം കൊയിലാണ്ടി എം.എൽ.എ. കെ. ദാസൻ  ഉൽഘാടനം ചെയ്തു.
എം. പി. അജിത. സി. കെ ശ്രീകുമാർ, എം. പി. ശിവാനന്ദൻ, വി. പി. ഭാസ്കരൻ, സി. കെ. ശശി, സി. രമേശൻ, സന്തോഷ് കുന്നുമ്മൽ, ഇ. കെ. കുഞ്ഞിമുസ. മുനീർ ദാരിമി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *