KOYILANDY DIARY

The Perfect News Portal

കോവിഡ്19: ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു

ദുബായ്: ദുബായിലെ ജിന്‍കോ കമ്പനിയില്‍ ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഷാജി സക്കറിയ കോവിഡ് -19 മൂലം മരണപ്പെട്ടു. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ടെസ്റ്റ് നടത്തിയപ്പോള്‍ കോവിഡ്-19 സ്ഥിരീകരിക്കുകയായിരുന്നു.

ഇന്നലെ യുഎഇയില്‍ 32,000 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്ന് 412 പേര്‍ക്ക് പുതിയതായി വൈറസ്ബാധ കണ്ടെത്തി. ഇതുകൂടി ചേര്‍ത്താല്‍ രോഗബാധിതരുടെ എണ്ണം 4,933 ആയി . ഇന്നലെ മാത്രം മൂന്ന് മരണമാണ് നടന്നത്. ഏഷ്യന്‍ വംശജരാണ് ഇവരെല്ലാവരും. കോവിഡ് -19 ബാധിച്ച്‌ ഇതുവരെയായി യുഎഇയില്‍ 28 പേര്‍ മരണമടഞ്ഞു.

കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോട് മന്ത്രാലയം അനുശോചനം അറിയിക്കുന്നതോടൊപ്പം രോഗബാധിതരായവര്‍ എത്രയും പെട്ടെന്ന് പൂര്‍ണ്ണ സുഖം പ്രാപിക്കട്ടെ എന്നും മന്ത്രാലയം അറിയിച്ചു. ഇന്നലെ രോഗവിമുക്തി നേടിയ 81 പേര്‍ അടക്കം ഇതുവരെ മൊത്തം 933 പേര്‍ പൂര്‍ണ സുഖം പ്രാപിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *