KOYILANDY DIARY

The Perfect News Portal

കോവിഡ് രോഗികളെ ചികില്‍സിച്ച രണ്ട് ഡോക്ടര്‍മാരും ഒരു നഴ്സും ഐസലേഷനില്‍

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികളെ ചികില്‍സിച്ച രണ്ട് ഡോക്ടര്‍മാരും ഒരു നഴ്സും ഐസലേഷനില്‍. രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്നാണ് നടപടി. അതേസമയം, കോവിഡ് പ്രതിരോധത്തില്‍ തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിററ്യൂട്ടില്‍ വീഴ്ച. സ്പെയിനില്‍ നിന്നെത്തിയ ഡോക്ടര്‍ രോഗികളുമായും ഡോക്ടര്‍മാരുമായും ഇടപഴകുകയും ഒൗദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.

അഞ്ചു വിഭാഗങ്ങളിലെ ഇരുപത്തഞ്ചിലേറെ ഡോക്ടര്‍മാരോടും ജീവനക്കാരോടും അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. അടിയന്തര ശസ്ത്രക്രിയകളൊഴികെ മാറ്റി. നിരീക്ഷണത്തില്‍ കഴിഞ്ഞ രോഗി അപകടത്തില്‍പ്പെട്ട് ചികില്‍സ തേടിയ തിരുവന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരേയും നിരീക്ഷണത്തിലാക്കി.

അതിനിടെ, പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്ന മധുര സ്വദേശി സ്ഥലംവിട്ടു. തോട്ടപ്പുഴശേരിയിലെ വാടകവീട്ടില്‍ നിന്നാണ് ആരോഗ്യവകുപ്പിനെ അറിയിക്കാതെ ഇയാള്‍ മുങ്ങിയത്. മധുരയിലെത്തിയെന്ന് സുഹൃത്തിനെ വിളിച്ചറിയിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറ‍ഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *