KOYILANDY DIARY

The Perfect News Portal

കൊറോണ​: തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി നിര്‍ദേശങ്ങള്‍ പുറത്തിറക്കി

കോഴിക്കോട്​: ​കേരളത്തില്‍ കൊറോണ​ വ്യാപിക്കുന്ന സാഹചര്യത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതി തൊഴിലാളികള്‍ക്കായി നിര്‍ദേശങ്ങള്‍ പുറത്തിറക്കി. രോഗം പടരാതിരിക്കാന്‍ ജോലി സ്​ഥലത്ത്​ തൊഴിലാളികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണ്​ ഇവ​. ഇതു സംബന്ധിച്ച്‌​ മലപ്പുറം ജില്ല കലക്​ടറുടെ ഫേസ്​ബുക്ക്​ പേജിലാണ്​ നിര്‍ദേശങ്ങള്‍ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.

പ്രവൃത്തി ആരംഭിക്കുന്നതിന്​ മുമ്പായി എല്ലാ ​തൊഴിലാളികളും കൈ നന്നായി സോപ്പിട്ട്​ കഴുകണം. വിശ്രമ വേളകളിലും ഭക്ഷണം കഴിക്കുന്നതിന്​ മുമ്പും വീട്ടിലെത്തിയ ​ശേഷവും ഇത്​ ആവര്‍ത്തിക്കണം. പണിക്കിടയില്‍ വിയര്‍പ്പ്​ തുടക്കാനും ചുമക്കുമ്പോള്‍ വായ്​ മൂടാനും നിര്‍ബന്ധമായും തോര്‍ത്ത്​ ഉപയോഗിക്കണം. ദിവസവും ഇത്​ കഴുകി വൃത്തിയാക്കുകയും ​വേണം.

പണി സ്​ഥലത്ത്​ ​സോപ്പിട്ട്​ കൈകഴുകാനുള്ള സൗകര്യം മേറ്റി​​​​െന്‍റ നേതൃത്വത്തില്‍ ഒരുക്കണം. ഇതി​നാവശ്യമായ ചിലവ്​ എന്‍.ആര്‍.ഇ.ജി.എസ്​ ഫണ്ടില്‍ നിന്നും ഉപയോഗപ്പെടുത്താം. വര്‍ക്ക്​ സൈറ്റില്‍ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിയിട്ടു​ണ്ടോ എന്ന്​ പരിശോധിക്കേണ്ട ഉത്തരവാദിത്തം എ.ഇ അല്ലെങ്കില്‍ ഓവര്‍സിയര്‍മാര്‍ക്കായിരിക്കും. വീഴ്​ച വരുത്തുന്ന ജീവനക്കാരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പറയുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *