KOYILANDY DIARY

The Perfect News Portal

കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലിരുന്ന തൃശൂര്‍ സ്വദേശി മസ്​കത്തില്‍ മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലിരുന്ന തൃശൂര്‍ സ്വദേശി മസ്​കത്തില്‍ മരിച്ചു. വലപ്പാട്​ മനയില്‍ ചെറിയ പുരയില്‍ അദീബ്​ (60) ആണ്​ തിങ്കളാഴ്​ച മരിച്ചത്​. കോവിഡ്​ ഗുരുതരമായതിനെ തുടര്‍ന്ന്​ കഴിഞ്ഞ ഒരാഴ്​ചയായി എന്‍.എം.സി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗള്‍ഫാര്‍ പ്ലാന്‍റ്​ ഡിപാര്‍ട്ട്​മെൻ്റില്‍ സീനിയര്‍ മാനേജറായി ജോലി ചെയ്​തിരുന്ന ഇദ്ദേഹം അടുത്ത നവംബറില്‍ വിരമിക്കാനിരിക്കുകയായിരുന്നു. 35 വര്‍ഷമായി ഒമാനിലുണ്ട്​. ബംഗളൂരുവിനടുത്ത തുംകൂരിലാണ്​ ഇദ്ദേഹം കുടുംബസമേതം സ്​ഥിര താമസമാക്കിയിരിക്കുന്നത്​. ഭാര്യയും മകനും മകളും ഒമാനിലുണ്ട്​. 

Leave a Reply

Your email address will not be published. Required fields are marked *