KOYILANDY DIARY

The Perfect News Portal

കോഴിക്കോട് സ്വദേശികള്‍ക്ക് ദേശീയ ധീരതാ പുരസ്കാരം

തിരുവനന്തപുരം: കുട്ടികളുടെ ദേശീയ ധീരതാ പുരസ്കാരത്തില്‍ കേരളത്തിന് മൂന്നു ബഹുമതികള്‍. മൂന്നും കോഴിക്കോട് സ്വദേശികള്‍ക്ക്. ഏറ്റവുംവലിയ ബഹുമതിയായ ഭരത് അവാര്‍ഡ് കോഴിക്കോട് രാമനാട്ടുകര തോട്ടുങ്ങലില്‍ കെ. ആദിത്യയ്ക്കു ലഭിച്ചു. ഈ അവാര്‍ഡിന്റെ 62 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തിന് പുരസ്കാരം ലഭിക്കുന്നത്.

കോഴിക്കോട് തിക്കോടി സ്വദേശി മുഹമ്മദ് മുഹ്‌സിന് മരണാനന്തര ബഹുമതിയും വടകര പുതുപ്പണം സ്വദേശി ഫത്താഹിന് ദേശീയ ധീരതാ അവാര്‍ഡുമാണ് ലഭിച്ചത്. സ്വജീവന്‍പോലും തൃണവത്ഗണിച്ച്‌ കുട്ടികള്‍ നടത്തുന്ന ധീരതാ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.

ഓടിക്കൊണ്ടിരിക്കെ കത്തുന്ന ബസില്‍ നിന്ന് 20 പേരുടെ ജീവന്‍ രക്ഷിച്ചതിനാണ് ആദിത്യയ്ക്ക് പുരസ്കാരം. കടലിലെ തിരയില്‍പ്പെട്ട മൂന്ന് സഹപാഠികളെ രക്ഷിക്കുന്നതിനിടെ സ്വജീവന്‍ നഷ്ടപ്പെട്ട മുഹമ്മദ് മുഹ്‌സിനാണ് ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ്. തീവണ്ടി വരുന്നതിനിടെ ട്രാക്കില്‍പ്പെട്ട സ്ത്രീക്കും പേരക്കുട്ടിക്കും രക്ഷകനായതിനാണ് കോഴിക്കോട് വടകര പുതുപ്പണം ജെ.എന്‍.എം.എസ്.എച്ചിലെ ഒമ്ബതാംതരം വിദ്യാര്‍ഥി ഫത്താഹിന് ദേശീയ ധീരതാ അവാര്‍ഡ് ലഭിച്ചത്. ജനുവരി 26-ന് ഡല്‍ഹിയില്‍ റിപ്പബ്ലിക്ദിന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവാര്‍ഡുകള്‍ വിതരണംചെയ്യും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *