KOYILANDY DIARY

The Perfect News Portal

കോഴിക്കോട് എന്‍.ഐ.ടി. വ്യവസായ സംരംഭകത്വ പരിശീലനം നടത്തുന്നു

കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടി.യിലെ ടെക്‌നോളജി ഇന്‍ക്യുബേറ്ററിന്റെ നേതൃത്വത്തില്‍ നാലാഴ്ചത്തെ വ്യവസായ സംരംഭകത്വ പരിശീലനം നടത്തും. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 11 വരെയാണ് പരിശീലനം. ചെറുകിട വ്യവസായം തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് പരിശീലനത്തിനൊപ്പം ഇഷ്ടപ്പെട്ട പദ്ധതി തിരഞ്ഞെടുത്ത് അതിന്റെ വിപണന സാധ്യതയും സാങ്കേതികവിദ്യയുടെ പ്രായോഗികതയും പരിശോധിക്കാം. ആവശ്യക്കാര്‍ക്ക് താമസസൗകര്യം നല്‍കും. വിവരങ്ങള്‍ക്ക്: 0495- 2286147.

Leave a Reply

Your email address will not be published. Required fields are marked *