KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം ഊട്ടുപുര നിർമാണം പൂർത്തിയാവുന്നു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം ഊട്ടുപുര നിർമാണം പൂർത്തിയാവുന്നു. പത്തരക്കോടിരൂപ ചെലവിൽ നിർമിക്കുന്ന ഊട്ടുപുര കം ഗസ്റ്റ് ഹൗസ് കെട്ടിടം ഇത്തവണത്തെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. അഞ്ചുനില കെട്ടിടത്തിലെ ലിഫ്റ്റ്, അഗ്നിരക്ഷാസംവിധാനം, മുറ്റത്ത് ഇന്റർലോക്ക് കട്ട പതിപ്പിക്കൽ, ചുറ്റുമതിൽ നിർമാണം, ഗേറ്റ്, ഇരിപ്പിടങ്ങൾ സജ്ജമാക്കൽ എന്നിവയാണ് ഇനി ചെയ്യാനുള്ളത്. താഴെയും ഒന്നും രണ്ടും നിലകളിലുമായി 1500 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്.

ഒന്നാംനിലയിലാണ് കല്യാണമണ്ഡപം. താഴത്തെനിലയിൽ‌ ഒരേസമയം 500 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാവും. രണ്ടാംനിലയിൽ കോൺഫറൻസ് ഹാളാണ്. മൂന്നും നാലും നിലകളിലാണ് ഡോർമിറ്ററികൾ, ചെറുതും വലുതുമായ അതിഥിമുറികൾ എന്നിവ. മുപ്പതോളം ഡോർമിറ്ററികളുണ്ടാകും. പിഷാരികാവ് ദേവസ്വം ഫണ്ട് ഉപയോഗിച്ച് ക്ഷേത്രത്തിന് തെക്കുഭാഗത്ത് വാങ്ങിയ 45 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. പാർക്കിങ് സൗകര്യവും ഇവിടെയുണ്ട്. ആധുനികരീതിയിലുള്ള മാലിന്യസംസ്കരണ സംവിധാനവും ഊട്ടുപുരയോടനുബന്ധിച്ച് ഒരുക്കും.

Leave a Reply

Your email address will not be published. Required fields are marked *