KOYILANDY DIARY

The Perfect News Portal

ട്രാൻസ്ഫോർമറിൻ്റെ സംരക്ഷണ ഭിത്തി തകർന്നു: വഴിയാത്രകാർക്കും വ്യാപാരികൾക്കും ഭീഷണിയാവുന്നു

കൊയിലാണ്ടി: സംരക്ഷണ ഭിത്തി തകർന്ന ട്രാൻസ്ഫോർമർ വഴിയാത്രകാർക്ക് ‘ വ്യാപാരികൾക്കും ഭീഷണിയാവുന്നു. ദേശീയ പാതയിൽ പഴയ ജോ: ആർ.ടി. ഓഫീസിനു മുന്നിലാണ് സംരക്ഷണഭിത്തി തകർന്ന നിലയിൽ ട്രാൻസ്ഫോഫോർമർ. കൊയിലാണ്ടി നോർത്ത് വൈദ്യുതിസെക്ഷൻ്റെ കീഴിൽ എൻ.ക്യൂ. 234-ാം നമ്പർ ട്രാൻഫോർമറാണ് ജനങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. അത് മാത്രമാല്ല കൈയെത്തും ദൂരത്താണ് അഞ്ച് ഫ്യൂസുകളും ഉള്ളത്. സമീപത്തുതന്നെ ബസ് സ്റ്റോപ്പും സ്ഥിതി ചെയ്യുന്നുണ്ട്. ബസ്സിറങ്ങിയും, വ്യാപാര സ്ഥാപനത്തിലേക്കും ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. അടിയന്തരമായി സംരക്ഷണഭിത്തി പുന: സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് സമീപത്തെ വ്യാപാരികളും, നാട്ടുകാരും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *