KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവില്‍ പുതുക്കി പണിഞ്ഞ പത്തായപ്പുര സമര്‍പ്പിച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം പുതുക്കി പണിഞ്ഞ പത്തായപ്പുരയുടെ സമര്‍പ്പണം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.ആര്‍.മുരളി നിര്‍വ്വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ, മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.രവീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മേല്‍ശാന്തി എന്‍.നാരായണന്‍ മൂസ്സത് പത്തായം നിറക്കല്‍ കര്‍മ്മം നടത്തി.

ട്രസ്റ്റി ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍ കുട്ടി നായര്‍, കീഴയില്‍ ബാലന്‍ നായര്‍, വാഴയില്‍ ബാലന്‍ നായര്‍, ഇളയിടത്ത് വേണുഗോപാല്‍, മുണ്ടക്കല്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, പ്രമോദ് തുന്നോത്ത്, പി.പി.ഉണ്ണിക്കൃഷ്ണന്‍, എക്‌സി ഓഫീസര്‍ കെ.വേണു, ക്ഷേത്രം ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *