KOYILANDY DIARY

The Perfect News Portal

കൊല്ലം മാനാട്ടില്‍ ഈച്ചനാട്ടില്‍ ഇ.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍ (92)

കൊയിലാണ്ടി: കൊല്ലം മാനാട്ടില്‍ ഈച്ചനാട്ടില്‍ ഇ.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍ (92) നിര്യാതനായി. കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം മുന്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും നിലവില്‍ പാരമ്പര്യ ട്രസ്റ്റി ബോര്‍ഡ് അംഗവുമാണ്. ദീര്‍ഘകാലം മാതൃഭൂമി പത്രത്തിന്റെ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ഇന്‍സ്‌പെക്ടര്‍ ഏജന്‍സീസ് തസ്തികയില്‍ ജോലി ചെയ്തിരുന്നു. റിട്ടയര്‍മെന്റിന് ശേഷവും മാതൃഭൂമിയുടെ വടകര ഓഫീസില്‍ സേവനമനുഷ്ഠിച്ചിരുന്നു. എല്‍.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം, കല്‍പ്പറ്റ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുന്‍ ഡയരക്ടര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. എല്‍.ഡി.എഫ് കൊയിലാണ്ടി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. 

അച്ചന്‍: പരേതനായ ഇളയടത്ത് രാമര്‍ നായര്‍. അമ്മ: പരേതയായ ഈച്ചനാട്ടില്‍ ലക്ഷ്മി അമ്മ. ഭാര്യ: പരേതയായ കൊടുങ്ങല്ലൂര്‍ രാമനെഴുത്ത് വിജയലക്ഷ്മി അമ്മ. മക്കള്‍: ലക്ഷ്മി ഗോപിനാഥ്, അഡ്വ. ആര്‍. യു. വിജയകൃഷ്ണന്‍ (സി.പി.എം കൊല്ലം ബ്രാഞ്ച് ര്അംഗം), പരേതനായ അഡ്വ. ആര്‍.യു. ജയശങ്കര്‍). മരുമക്കള്‍: എം. ഗോപിനാഥന്‍ (ഗുരുവായൂര്‍), അഡ്വ. അഖില കെ. നമ്പ്യാര്‍.സഹോദരങ്ങള്‍: പരേതരായ അഡ്വ.ഇ. രാഘവന്‍ നായര്‍ (ആദ്യ കൊയിലാണ്ടി പഞ്ചായത്ത് പ്രസിഡണ്ട്), ഇ. വാസുദേവന്‍ നായര്‍ (സ്വാതന്ത്യ സമര സേനാനി, കീഴരിയൂര്‍ ബോംബ് കേസ് പ്രതി), അഡ്വ. ഇ. രാജഗോപാലന്‍ നായര്‍ (മുന്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ്), ഇ. രുഗ്മിണി അമ്മ, ഇ. ശാരദാമ്മ. സംസ്‌ക്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൊല്ലം അഞ്ജലി വീട്ടു വളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *