KOYILANDY DIARY

The Perfect News Portal

കൊല്ലം പിഷാരികാവ് ക്ഷേത്രം ജീവനക്കാരൻ്റെ കൊറോണ ജാഗ്രതാ ഗാനം വൈറലാകുന്നു

കൊല്ലം പിഷാരികാവ് ക്ഷേത്രം ജീവനക്കാരൻ്റെ കൊറോണ ജാഗ്രതാ ഗാനം വൈറലാകുന്നു.. കൊറോണ വൈറസ് വ്യാപനം മനുഷ്യരാശിക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും പത്രങ്ങളും ഒന്നാകെ സാമൂഹിക ജാഗ്രത പാലിക്കുമ്പോൾ പിഷാരികാവ് ദേവസ്വം ജീവനക്കാരനായ അനിൽ ചെട്ടിമഠം കോറോണ ജാഗ്രത സന്ദേശം ഉയർത്തി ആലപിച്ച ഗാനം വൈറലാകുന്നു. ഇതിനകം നിരവധി ആസ്വാദകരുടെ മനംകവർന്ന പാട്ടിലെ വരികളും സംഗീതവും ചിട്ടപ്പെടുത്തിയ അനിൽ ചെട്ടിമഠം തന്നെയാണ് ഗാനാലാപനവും നിർവ്വഹിച്ചത്.

പ്രളയകാലത്തും കേരള സർക്കാരിനൊപ്പം നിൽക്കാൻ ഫേസ്ബുക്കിലും യൂട്യൂബിലും ഇപ്പോൾ അനിലിന്റെ പാട്ട് ശ്രദ്ധിക്കപ്പെടുകയാണ്. ഇതിനകം നിരവധി ഭക്തിഗാനങ്ങൾക്കും ആൽബങ്ങൾക്കും അനിൽ സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. കൊറോണ ജാഗ്രത സന്ദേശത്തിൻ്റെ  എഡിറ്റിംഗ് നിർവ്വഹിച്ചത് മലബാർ ചാനലിലെ പ്രവീൺ മന്ദമംഗലം ആണ്.

Leave a Reply

Your email address will not be published. Required fields are marked *