KOYILANDY DIARY

The Perfect News Portal

ലോക് ഡൌൺ നീട്ടിയതോടെ പ്രതിമ നിർമ്മാണ തൊഴിലാളികൾ വീണ്ടും പട്ടിയിലേക്ക്

കൊയിലാണ്ടി : കരവിരുതിന്റെ കരുത്തിൽ  വർണ്ണശില്പങ്ങൾ തീർത്ത് ജീവിതവഴിതാണ്ടുന്ന നിർധന കുടുംബങ്ങൾ പട്ടിണിയുടെ വക്കിൽ. ദേശീയപാതയിൽ തിരുവങ്ങൂരിൽ രണ്ട് പതിറ്റാണ്ടിലേറെയായി വരണ്ണപ്രതിമകൾ നിർമ്മിച്ച് ജീവിതം പുലർത്തുന്ന സ്ത്രീകളും കുഞ്ഞുങ്ങളുമുൾപ്പെട്ട  നാല്പതോളം രാജസ്ഥാനി കുടുംബങ്ങൾക്കാണ് ലോക്ക് ഡൗൺ കാലത്ത് ജീവിതമാർഗ്ഗം ചോദ്യചിഹ്നമാകുന്നത്. കുട്ടികൾ മുതൽ പുരുഷന്മാർ വരെ രാപ്പകലില്ലാതെ ശില്പ നിർമ്മാണത്തിലേർപ്പെട്ടാണ് ഈ കുടുംബങ്ങളുടെ ദൈനം ദിനാവശ്യം നിറവേറ്റിയിരുന്നത്.

എന്നാൽ കോവിഡ് മഹാമാരിയെത്തുടർ ണ്ടായ സ്ഥംഭനാവസ്ഥ കാരണം ശില്പങ്ങൾ വാങ്ങാൻ ആളില്ലാതായതോടെ വരുമാനവും നിലച്ചതാണ് പ്രതിസന്ധിയായത്.സാധാരണയായി ഉത്സവ കാലങ്ങളിലാണ് പ്രതിമകൾ ഏറെക്കുറെ വിറ്റഴിക്കാറുള്ളത്. എന്നാൽ ഉത്സവാഘോഷങ്ങൾക്ക് നിയന്ത്രണം വന്നതോടെ നൂറ് കണക്കിന് പണി തീർത്ത പ്രതിമകൾ വിറ്റഴിക്കാനാവാതെ പാതയോരത്ത് കെട്ടിക്കിടക്കുന്ന നിലയിലാണ്. പതിവായി വിഷുദിനാരംഭത്തോടെ ശ്രീകൃഷ്ണൻ ഉൾപ്പെടെയുള്ള ദേവപ്രതിമകൾക്ക് ഏറെ ആവശ്യക്കാരാണ് ഉണ്ടാകാറുള്ളത്.

എന്നാൽ ഇത്തവണ വിഷു ആഘോഷവും നാമമാത്രമായതോടെ ആ പ്രതീക്ഷയും അസ്ഥാനത്തായി.പ്രതിസന്ധി ഘട്ടങ്ങളിൽ ഇവർക്ക് പഞ്ചായത്ത് – റവന്യൂ അധികൃതർ സഹായത്തിനെത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള നിസ്സഹായസ്ഥ ആരും കാണുന്നില്ലെന്ന പരാതിയും ഇവർക്കുണ്ട്.:-  പട്ടിണി കൺമുന്നിൽ ; ലോക്ക് ഡൗൺ ദിനങ്ങൾ എണ്ണി ശില്പി കുടുംബങ്ങൾ.

Advertisements

Leave a Reply

Your email address will not be published. Required fields are marked *