KOYILANDY DIARY

The Perfect News Portal

കൊല്ലം കോയസ്സന്റകത്ത് വെള്ളക്കെട്ട് ഓഴിവാക്കാനുള്ള നടപടിയായി

കൊയിലാണ്ടി: വെള്ളക്കെട്ടിനാൽ ദുരിതമനുഭവിക്കുന്ന കൊല്ലം കോയസ്സന്റകത്ത് നിവാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരം. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പ്രദേശത്തെ ജനങ്ങൾ ഉന്നയിച്ച വലിയ പ്രശ്നം ആയിരുന്നു പ്രദേശത്തെ വെള്ളക്കെട്ട്. വഴിയിലും വീടിന്റെ മുറ്റത്തുമൊക്കെ വെള്ളക്കെട്ടായി മഴക്കാലത്ത് വലിയ ബുദ്ധിമുട്ട് അവർക്ക് ഉണ്ടായിരുന്നു. CPIM കൊല്ലം ലോക്കൽ കമ്മിറ്റിയും വിഷയം നിരന്തരം ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതിനെ തുടർന്ന് നടത്തിയ നിരന്തര ഇടപെടലാണ് കോയസ്സന്റകത്ത് ഡ്രെയിനേജിന് 33 ലക്ഷം രൂപ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് വഴി സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നത്. തുടർന്നാണ് ഇന്ന് എം.എൽ.എ. പ്രദേശം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *