KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ വിജയദശമി ആഘോഷം

കൊയിലാണ്ടി: കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ വിജയദശമിയുടെ ഭാഗമായി വിദ്യാരംഭം കുറിക്കൽ, വാഹനപൂജ എന്നീ ചടങ്ങുകൾ നടന്നു. പുലർച്ചെ ആരംഭിച്ച നവരാത്രി പൂജ ചടങ്ങുകൾക്ക് മുടുമന ഇല്ലം നാഗരാജ് നമ്പൂതിരി കാർമികത്വം വഹിച്ചു.

കൊരയങ്ങാട് വാദ്യസംഘത്തിന്റെ കൊച്ചു കലാകാരൻമാർ അണിനിരന്ന വാദ്യമേളവും ഉണ്ടായിരുന്നു. നിരവധി ഭക്തജനങ്ങളാണ് വിജയദശമി ദിവസം ക്ഷേത്രത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *