KOYILANDY DIARY

The Perfect News Portal

കേളപ്പജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്കൊപ്പം സമൂഹത്തിൽ നിലനിന്നിരുന്ന അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ പോരാടിയ കെ. കേളപ്പൻ മലബാറിൽ നിന്ന് ദേശീയ പ്രസ്ഥാനത്തിന് ലഭിച്ച വലിയ പോരാളിയായിരുന്നുവെന്ന് ജനതാദൾ എസ് സംസ്ഥാന പ്രസിഡണ്ട് സി.കെ.നാണു എം.എൽ എ പറഞ്ഞു. ജനതാദൾ എസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കേളപ്പജി അനുസ്മരണ സമ്മേളനം കൊയിലാണ്ടിയിലെ ഹോട്ടൽ  തക്കാരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായയിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് കെ.ലോഹ്യ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ഗാന്ധിയനും കേളപ്പജിയുടെ സന്തത സഹചാരിയുമായിരുന്ന തായാട്ട് ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. തന്റെ പൂർവ്വിക സ്വത്ത് പോലും ഭൂദാന പ്രസ്ഥാനത്തിന്റ ഭാഗമായി ദാനം ചെയ്ത കെ. കേളപ്പന് പകരം കെ.കേളപ്പൻ മാത്രമേ ഉള്ളൂ എന്ന് അദ്ദേഹം അനുസ്മരിച്ചു.
പി.ടി അസാദ്, പി.കെ.കബീർ സലാല, ഉണ്ണി മൊടക്കല്ലൂർ, അഡ്വ: ബെന്നി ജോസഫ്, നിധിൻ എം.ടി കെ, ടി എൻ കെ ശശീന്ദ്രൻ , കെ.എം സെബാസ്റ്റ്യൻ, ഷാജി കെ.എന്നിവർ സംസാരിച്ചു. സുരേഷ് മേലേപ്പുറത്ത് സ്വാഗതവും സി.കെ സുധീർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *