KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര മഹോത്സവം: ചോമപ്പന്റെ ഊരുചുറ്റൽ ആരംഭിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ചോമപ്പന്റെ ഊരുചുറ്റൽ ആരംഭിച്ചു. കാലത്ത് മഹാഗണപതി ക്ഷേത്രത്തിലെ വലിയ കാരണവർ സ്ഥാനത്ത് എത്തിച്ചേർന്ന ചോമപ്പനെ ക്ഷേത്ര കമ്മിറ്റിയുടെയും ഉത്സവാഘോഷ കമ്മിറ്റി ഭാരവഹികളും ചേർന്നു ആചാര വിധി പ്രകാരം സ്വീകരിച്ചു. തുടർന്ന് ഗുരുതിക്ക് ശേഷം ചോമപ്പൻ ഊരുചുറ്റാറിങ്ങി.

Leave a Reply

Your email address will not be published. Required fields are marked *