KOYILANDY DIARY

The Perfect News Portal

ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരായി കൊയിലാണ്ടിയില്‍ നടന്ന ബഹുജന പ്രക്ഷോഭ റാലിയിൽ കേന്ദസർക്കാരിനെതിരെ  ആയിരങ്ങളുടെ പ്രതിഷേധം

കൊയിലാണ്ടി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരായി കൊയിലാണ്ടിയില്‍ നടന്ന ബഹുജന പ്രക്ഷോഭ റാലിയിൽ കേന്ദസർക്കാരിനെതിരെ  ആയിരങ്ങളുടെ പ്രതിഷേധം. മോദിക്ക് കീഴടങ്ങില്ല ഗാന്ധിജിയുടെ ഭാരതം എന്ന മുദ്രാവാക്യമുയർത്തി നടത്തിയ റാലിയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമീപകാലത്ത് കൊയിലാണ്ടി കണ്ടിട്ടില്ലാത്ത മഹാ പ്രവാഹമായി മാറിയത്. കൊല്ലം ചിറയ്ക്ക് സമീപം ഗാന്ധിപ്രതിമക്ക് മുമ്പിൽ നിന്ന്  ആരംഭിച്ച് കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് ജാഥ സംഗമിക്കുമ്പോൾ സമാനതകളില്ലാത്ത ഒത്തുചേരലിൻ്റെയും ഐക്യത്തിൻ്റെയും വേദിയായി പ്രതിഷേധം മാറുകയായിരുന്നു.

പർദ്ദയണിഞ്ഞെത്തിയ സ്തീകളുടെയും കുട്ടികളുംടെയും വൻ നിരയോടൊപ്പം ആർ.എസ്.എസിൻ്റെയും കേന്ദ്രസർക്കാരിൻ്റെയും ജനവിരുദ്ധ നയങ്ങൾളെ ഒറ്റക്കെട്ടായി പരാചയപ്പെടുത്തുമെന്ന ഒരേസ്വരത്തിലുള്ള മുദ്രാവാക്യവും കൊയിലാണ്ടിയെ പ്രകമ്പനംകൊള്ളിച്ചു.  കൊയിലാണ്ടി കോടതി പരിസരത്ത് എത്തിച്ചേർന്ന ജാഥയെ ഡി.വൈ.എഫ്.ഐ സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭ്യവാദ്യംചെയ്തു.

വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് കെ. ദാസൻ എം.എൽ.എ. മുൻ എം.എൽ.എ. പി.വിശ്വൻ മാസ്റ്റർ, അഡ്വ. കെ. സത്യൻ, യു. രാജീവൻ മാസ്റ്റർ, കെ.കെ. മുഹമ്മദ്, അഡ്വ. രാധാകൃഷ്ണൻ,  ഇ.കെ. അജിത്ത്, എൻ.വി. ബാലകൃഷ്ണൻ, കെ.ടി.എം. കോയ, വി.ടി. സുരേന്ദ്രൻ, ഹുസൈൻ ബാഫഖി തങ്ങൾ, വി.കെ. പത്മിനി, മറ്റ് ജനപ്രതിനിധികൾ ഉൾപ്പെടെ നേതൃത്വ നൽകി.

Advertisements

തുടർന്ന് പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പ്രതിഷേധ റാലിയിൽ കെ. ദാസൻ എം.എൽ.എ. അദ്ധ്യക്ഷതവഹിച്ചു. പൌരത്വ ബില്ലിനെതിരായ പ്രതിജ്ഞ നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ ചൊല്ലിക്കൊടുത്തു. മുൻ എം.എൽ.എ. പി. വിശ്വൻ മാസ്റ്റർ, കെപിസിസി അംഗം യു. രാജീവൻ,  ഹുസൈൻ ബാഫക്കി തങ്ങൾ, സി.പി.ഐ നേതാവ് ഇ.കെ. അജിത്ത്, എൻ.സി.പി. മണ്ഡലം സെക്രട്ടറി കെ.ടി.എം. കോയ, ഐ.എൻ.എൽ. നേതാവ് ഹുസൈൻ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *