KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് കലാക്ഷേത്രത്തിൽ വിജയദശമി ആഘോഷം

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിൽ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ദീപം കൊളുത്തി ഉൽഘാടനം ചെയ്തു. ചിത്രരചന വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ്, ഡോ. കെ. ഗോപിനാഥ്, കെ. കെ. ബാലൻ, വിനോദ് നന്ദനം, പുതിയ പറമ്പത്ത് ബാലൻ, സന്ധ്യാ ഷാജു, ടി.പി.രാഘവൻ, കൗൺസിലർ ഷീബാ സതീശൻ, വി.മുരളീകൃഷ്ണൻ, കെ.കെ.വിനോദ്, തുടങ്ങിയവർ പങ്കെടുത്തു. കലാക്ഷേത്രത്തിലെ വിദ്യാർത്ഥികളുടെ ശാസ്ത്രീയ സംഗീതകച്ചേരി, ശാസ്ത്രീയ നൃത്തം, മോഹിനിയാട്ടം, കേരള നടനം തബല, വയലിൻ, കീബോർഡ്, എന്നിവയും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *