KOYILANDY DIARY

The Perfect News Portal

കൊല്ലം ശിവഭാരത് ഗ്യാസ് ഏജൻസിയിൽ നി ന്ന് ഗ്യാസിന് അമിതി വില: DYFI വാഹനം തടഞ്ഞുവെച്ചു. റേഷനിംഗ് ഇൻസ്പെക്ടർ വാഹനം കസ്റ്റഡിയിലെടുത്തു

കൊയിലാണ്ടി കൊല്ലം ശിവഭാരത് ഗ്യാസ് ഏജൻസിയിൽ നിന്ന് ഗ്യാസിന് അമിതി വില ഈടാക്കുന്നെന്ന പരാതിയെ തുടർന്ന് ഡി.വൈ.എഫ്.ഐ. ഗ്യാസ് സിലിണ്ടർ കയറ്റിവന്ന വാഹനം തടഞ്ഞു. ബിൽ തുകയിൽ കൂടുതലായി പണം വാങ്ങുന്നതായി കഴിഞ്ഞ കുറേ നാളുകളായി നാട്ടുകാർക്ക് പരാതി ഉണ്ടായിരുന്നു. മുചുകുന്ന് കൊടക്കാട്ടുംമുറി പരിസരത്തുള്ള വീടുകളിൽ നിന്ന് ബിൽ തുകയേക്കാൾ സിലിണ്ടറിന് 125 രൂപവരെ ഈടാക്കുന്നതായാണ് പരാതി. തുടർന്നാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ രംഗത്തെത്തിയത്. ആനക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞുവെച്ച് പ്രതിഷേധിച്ചത്.

5 കിലോമീറ്റർ ചുറ്റളവിൽ ബിൽ തുകയല്ലാതെ മറ്റൊരു പണവും വാങ്ങാൻ പാടില്ല എന്നിരിക്കെയാണ് 40 മുതൽ 125 രൂപവരെ ഈടാക്കിക്കൊണ്ട് ഗ്യാസ് ഏജൻസി പകൽകൊള്ള നടത്തുന്നതെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കൾ പറഞ്ഞു. വാഹനം തടഞ്ഞ പ്രവർത്തകർ ജില്ലാ കലക്ടറെയും സിവിൽ സപ്ലൈ ഓഫീസറെയും ഫോണിലൂടെ പരാതി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ റേഷനിംഗ് ഇൻസ്‌പെക്ടർ സ്ഥലത്തെത്തി വാഹനം കസ്റ്റടിയിലെടുത്തു.  അനന്തര നടപടി സ്വീകരിക്കുന്നതിന് വേണ്ടി കലക്ടർക്ക് റ്‌പ്പോർട്ട് ഇന്ന് തന്നെ കൈമാറുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *