KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സബ്ജില്ല സബ്ജൂനിയർ ബാറ്റ്മിന്റൻ ചാമ്പ്യൻഷിപ്പിൽ കൊല്ലം യു.പി സ്‌ക്കൂൾ ചാമ്പ്യൻമാരായി

കൊയിലാണ്ടി: കൊഴുക്കല്ലൂർ ഇൻഡോർ സറ്റേഡിയത്തിൽ വെച്ച് നടന്ന കൊയിലാണ്ടി സബ്ജില്ല സബ്ജൂനിയർ ബാറ്റ്മിന്റൻ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം യു.പി സ്‌ക്കൂൾ ചാമ്പ്യൻമാരായി. സ്‌ക്കൂളിന്റെ അഭിമാനമായ 6ാം ക്ലാസ് വിദ്യാർത്ഥികളായ ആദർശ്. ആർ, അഭിനന്ദ് എം.ആർ എന്നിവരാണ് തിളക്കമാർന്ന വിജയം കൈവരിച്ചത്.

കൊയിലാണ്ടി ബോയ്‌സ് സ്‌ക്കൂളിൽ വെച്ച് നടന്ന സബ്ജൂനിയർ ചെസ്സ് ടൂർണ്ണമെന്റിൽ 7ാം ക്ലാസ് വിദ്യാർത്ഥിയായ അഖിലേഷ് എ.എസ് 2ാം സ്ഥാനം കരസ്ഥമാക്കി. വിജയികളായ വിദ്യാർഥികളെ സ്‌ക്കൂൾ പി.ടി.എയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *