KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ ജില്ലാ മിഷന്‍ കൊയിലാണ്ടിയില്‍ തൊഴില്‍മേള നടത്തി

കൊയിലാണ്ടി: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സര്‍ക്കാരും നടപ്പാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പദ്ധതി ഡി.ഡി.യു. ജി.കെ.വൈ. മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ കൊയിലാണ്ടിയില്‍ തൊഴില്‍മേള – ഇന്‍സ്​പയര്‍ 2017 നടത്തി.

ജില്ലാ കളക്ടര്‍ യു.വി. ജോസ് മേള ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സി. കവിത, അസി. ജില്ലാ മിഷന്‍  കോ-ഓര്‍ഡിനേറ്റര്‍ ടി. ഗിരീഷ് കുമാര്‍, പി. സി. ഷൈനു എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മികച്ച പദ്ധതി നിര്‍വഹണ ഏജന്‍സികളെ മേളയിൽ
ആദരിച്ചു. നാലായിരത്തിലേറെ യുവതീ യുവാക്കള്‍ തൊഴില്‍ മേളയില്‍ പങ്കെടുത്തു,

Leave a Reply

Your email address will not be published. Required fields are marked *