KOYILANDY DIARY

The Perfect News Portal

പുരന്ദരദാസര്‍ പുരസ്‌കാരം സമര്‍പ്പിച്ചു

കൊയിലാണ്ടി: മലരി കലാമന്ദിരം ഏര്‍പ്പെടുത്തിയ പുരന്ദരദാസര്‍ പുരസ്‌കാരം ഇത്തവണ പ്രശസ്ത ഗാനരചയിതാവും വിഖ്യാത കവിയുമായ എസ്.രമേശന്‍ നായര്‍ക്ക് ലഭിച്ചു. സംസ്‌കൃതി പുരസ്‌കാര ജേതാവ് സുകുമാരന്‍ പെരിയച്ചൂര്‍ പുരസ്‌കാരദാനചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംഗീതജ്ഞന്‍ പാലക്കാട് പ്രേംരാജ് എസ്.രമേശന്‍ നായര്‍ക്ക് പുരസ്‌കാരവും പ്രശസ്തി പത്രവും സമര്‍പ്പിച്ചു.

നവരാത്രി ആരംഭദിനത്തില്‍ നടന്ന പരിപാടിയില്‍ സി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. നാട്യ കലാരത്‌നം ചെന്നൈ ശ്രീധരന്‍, ചന്ദ്രന്‍ കാര്‍ത്തിക, അതുല്യ ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഗീതാധ്യാപകനായി 35 വര്‍ഷം പൂര്‍ത്തിയാക്കിയ ഗംഗാധരന്‍ കുറുവങ്ങാടിനെയും സംസ്ഥാനതലത്തില്‍ വിവിധ മേഖലകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെയും ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *