KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പഴയ ബസ്സ്റ്റാന്‍ഡിലെ റോഡ് തകര്‍ന്നു

കൊയിലാണ്ടി: ഏറെ തിരക്കുള്ള കൊയിലാണ്ടി പഴയ ബസ്സ്റ്റാന്‍ഡിലെ റോഡ് പാടേ തകര്‍ന്നു. ദേശീയപാതയിലൂടെ വടക്കുഭാഗത്തേക്ക് പോകുന്ന മുഴുവന്‍ വാഹനങ്ങളും കടന്നുപോകുന്നത് പഴയ ബസ്സ്റ്റാന്‍ഡിലെ ഈറോഡിലൂടെയാണ്. റോഡില്‍ വലിയകുഴികള്‍ രൂപപ്പെട്ടതിനാല്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ക്കാണ് ഏറെ പ്രയാസം.

മഴ തുടങ്ങിയപ്പോഴുള്ള അവസ്ഥയാണിത്. കാലവര്‍ഷമെത്തുന്നതോടെ റോഡ് കൂടുതല്‍ തകരാനിടയുണ്ട്. സ്വതവേ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കൊയിലാണ്ടിയില്‍ റോഡ് തകര്‍ന്നത് ഏറെ പ്രശ്‌നം സൃഷ്ടിക്കുന്നു. എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തി റോഡ് സംരക്ഷിക്കണമെന്നാണ് ഡ്രൈവര്‍മാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *