KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ വിദ്യാശ്രീ പദ്ധതി: ലാപ്‌ടോപ്പ് വിതരണം ചെയ്തു

കൊയിലാണ്ടി: മഹാമാരിയിലും കൈതാങ്ങായി കുടുംബശ്രീയോടൊപ്പം കെ.എസ്.എഫ്.ഇ.യും. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം കുടുംബശ്രീ മിഷനിലൂടെ നടപ്പിലാക്കിയ വിദ്യാശ്രീ പദ്ധതിയുടെ ലാപ്ടോപ്പ് വിതരണം ചെയ്യുന്ന പരിപാടിയുടെ നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ കെ.പി. സുധ നിർവ്വഹിച്ചു. ഓൺലൈൻ പഠനം തുടരുന്ന സാഹചര്യത്തിൽ വലിയ സഹായമാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. സബ്‌സിഡി തുകയും പലിശരഹിതവുമായാണ് പദ്ധതി നടപ്പാവുന്നത്. ഓൺലൈൻ പഠന കേന്ദ്രങ്ങൾക്ക് പദ്ധതിയിലൂടെ ടി.വി. സെറ്റ് നൽകി മാതൃക സൃഷ്ടിരുന്നു. കഴിവും സന്നദ്ധതയുമുള്ള ഒരാളും പ്രയാസപ്പെടരുത് എന്ന പൊതു കാഴ്ചപ്പാട് എല്ലാവരിലും ഉത്തേജനം നൽകുന്നതെന്ന് കെ.പി. സുധ പറഞ്ഞു.

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അദ്ധ്യക്ഷതവഹിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ. എം. പ്രസാദ് പദ്ധതി വിശദീകരണം നടത്തി. സറ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇ.കെ. അജിത്ത്, പ്രജില പി, ഇന്ദിര ടീച്ചർ, കൗൺസിലർമാരായ രത്‌നവല്ലി ടീച്ചർ, വി.പി. ഇബ്രാഹിംകുട്ടി, വൈശാഖ്, കെ.കെ, കെ.എസ്.എഫ്.ഇ മാനേജർമാരായ അജയൻ, സത്യനാരായണൻ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ സ്വാഗതവും സി.ഡി.എസ്. ചെയർപേഴ്‌സൺ റീജ യു.കെ. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *