KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ രജത ജൂബിലി സംഘാടക സമിതി മെയ് 8ന്‌

കൊയിലാണ്ടി: നഗരസഭ രൂപീകൃതമായി ഇരുപത്തി അഞ്ചൂ വർഷം പൂർത്തിയാവൂന്ന കൊയിലാണ്ടി നഗരസഭയുടെ “രജത ജൂബിലി ” ആഘോഷങ്ങളുടെ (ഒരു വർഷം നീണ്ടു നില്ക്കുന്ന) സംഘാടക സമിതി രുപീകരണം മെയ് 8ന്‌ 4 മണിക്ക്‌ ടൗൺ ഹാളിൽ ചേരുന്നു.

മുൻ പഞ്ചായത്ത് അംഗങ്ങൾ, നഗരസഭ മുൻ കൗൺസിലർമാർ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, വാർഡ് വികസന സമിതി കൺവീനർമാർ, ADട എക്‌സിക്യൂട്ടീവ് അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, അംഗനവാടി ടീച്ചർമാർ,  സ്ക്കൂളുകളിലെ ഹെഡ്മാസ്റ്റർ, ക്ലബ്ബുകളുടെ ഭാരവാഹികൾ, കലാസമതി, സാഹിത്യ പ്രവർത്തകർ, തുടങ്ങി എല്ലാവരും സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കേണ്ടതാണെന്ന് ചെയർമാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *