KOYILANDY DIARY

The Perfect News Portal

പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച പ്രതിയെ സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി

കോഴിക്കോട്: പേരാമ്പ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച പ്രതിയെ സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ബോംബേറ് കേസിലെ പ്രതി സുധാകരനെയാണ് രാവിലെ സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്.

ശിവജിസേന എന്ന സംഘടനയുടെ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയാണ് സുധാകരന്‍. സുധാകരനായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സി.പി.എം പ്രവര്‍ത്തകര്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്. ഇയാളോടൊപ്പം ഇതേ കേസ്സിലെ മറ്റൊരു പ്രതി ചിന്നന്നേയും പൊലീസില്‍ ഹാജരാക്കി. ഈ കേസില്‍ നേരത്തെ ഒരു സി.പി.എം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു. ശിവജി സേനാ പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ വിഷുവിന്റെ തലേ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇരു വിഭാഗത്തേയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറും ഉണ്ടായി.

ഈ കേസില്‍ ശിവജി സേനാ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് സി.പി.എമ്മിന് പരാതിയുണ്ട്. അതിലുള്ള സ്വാഭാവിക പ്രതികരണമാണ് ഇന്നലെ ഉണ്ടായതെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം. സുധാകരനെ കസ്റ്റഡിയില്‍ എടുത്ത് ജീപ്പില്‍ കൊണ്ടു വരുമ്ബോഴാണ് പേരാമ്പ്ര ടൗണില്‍ വെച്ച്‌ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ പ്രതിയെ മോചിപ്പിച്ചത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസ്സെടുത്തിരുന്നു.

Advertisements

പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച സംഭവത്തില്‍ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള നേതൃത്ത്വത്തിന്റെ ഇടപെടലാണ് ഉടന്‍ പ്രതിയെ പൊലീസില്‍ ഹാജരാക്കാന്‍ കാരണം. സംഭവത്തില്‍ പൊലീസ് കൂടുതല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകുന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *