KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഫയൽ അദാലത്ത്

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാറിന്റെ 100 ദിന കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട് ഫയലുകൾ തീർപ്പാക്കുന്നതിനായി 25.04.22ന് രാവിലെ 11 മണി മുതൽ നഗരസഭ ഓഫീസിൽ വെച്ച് ഫയൽ അദാലത്ത് നടത്തുന്നതാണ്.

നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കായി അപേക്ഷ സമർപ്പിച്ചിട്ടും ഇതുവരെ നടപടികൾ പൂർത്തിയാകാത്ത് അപേക്ഷകൾ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതി ഓൺലൈൻ മുഖേനയോ, നേരിട്ടോ 22. 04 22ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്. പരാതിക്കാർ അപേക്ഷകൾ സംബന്ധിച്ച ഫയൽ വിവരങ്ങൾ (നഗരസഭയിൽ നിന്നും ലഭിച്ച രശീതി, നമ്പർ, പണമടച്ച രേഖ മുതലായവ പരാതിയിൽ ഉൾപ്പെടുത്തുന്നതാണ്‌.

Leave a Reply

Your email address will not be published. Required fields are marked *