KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയുടെ നാലാമത് ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു

കൊയിലാണ്ടി: നഗരസഭ നാലാമത് കുടുബശ്രീ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു.
കേരള സർക്കാറിൻ്റെ വിശപ്പു രഹിത നഗരം പദ്ധതിയുടെ ഭാഗമായുള്ള കൊയിലാണ്ടി നഗരസഭയുടെ നാലാമത് ജനകീയ ഹോട്ടലാണ് കൊയിലാണ്ടി നാഷനൽ ഹൈവേയിൽ ബപ്പൻ കാട് ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചത് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ജനകീയ ഹോട്ടലിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സി. കവിത മുഖ്യാതിഥിയായി. പൊതു മരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഇ. കെ. അജിത് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി. പി. ഇബ്രാഹിം കുട്ടി, നന്ദനൻ കെ.എം, വി. രമേശൻ, എ. അസീസ് എന്നിവർ സംസാരിച്ചു. കൗൺസിലർ മനോജ് പയറ്റുവളപ്പിൽ സ്വാഗതവും, കുടുബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ ഇന്ദുലേഖ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *