KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ “ജാഗ്രതോത്സവം 2018”

കൊയിലാണ്ടി: നഗരസഭ 43,44 വാർഡ്തല ജാഗ്രതോത്സവം 2018 സംഘടിപ്പിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ എൻ.കെ ഭാസ്‌ക്കരൻ ഉദ്ഘാടനം ചെയ്തു. 44ാം വാർഡ് കൗൺസിലർ സ്മിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആർ.പി ജന്തു ജന്യ-ജലജന്യ രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു.

ജാഗ്രതോത്സവത്തിൽ കുട്ടികൾ ഓല, പ്ലാവില ഈർക്കിൽ, പേപ്പർ തുടങ്ങിയവ ഉപയോഗിച്ച് വിവിധ രൂപങ്ങൾ നിർമ്മിച്ചു. നാട്ടിൽ ലഭ്യമായ ചക്ക, മാങ്ങ, തേങ്ങ മറ്റ് പച്ചക്കറികൾ എന്നിവ ഉപയോഗിച്ച് ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കി. പ്രേരക് യമുന, സുജാത, സുരേഷ്‌കുമാർ.പി, സുബൈർ എം.കെ, മേഴ്‌സി തുടങ്ങിയവർ സംസാരിച്ചു. 43ാം വാർഡ് കൗൺസിലർ ബുഷറ കുന്നോത്ത് സ്വാഗതവും, ശ്രീകല നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *