KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കരട് മാസ്റ്റർപ്ലാൻ സെമിനാർ മാർച്ച് 8ന്

കൊയിലാണ്ടി: നഗരസഭ കരട് മാസ്റ്റർ പ്ലാൻ 2033 സംബന്ധിച്ച് ഒരു സെമിനാർ 2020 മാർച്ച് 8ന് രാവിലെ 10 മണി മുതൽ നഗരസഭാ ഇ.എം.എസ്. ടൗൺഹാളിൽ വെച്ച് നടത്തുന്നതാണ്. കോഴിക്കോട് നഗരാസൂത്രണ വിഭാഗം തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ 2033 കരട് നിർദ്ദേശങ്ങൾ നഗരസഭ കൗൺസിൽ പ്രാരംഭ ചർച്ചകൾ പൂർത്തിയാക്കിയിരിക്കുകയാണ്.

വിശദമായ വിലയിരുത്തലുകളും നിർദ്ദേശങ്ങളും നൽകി മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യുന്നതിന് മുഴുവൻ ആളുകളും സെമിനാറിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *