KOYILANDY DIARY

The Perfect News Portal

വർഗ്ഗീയതക്കെതിരെ സിപിഐ(എം) ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

വർഗ്ഗീയതക്കെതിരെ സിപിഐ(എം) ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ഡൽഹി ഉൾപ്പെടെ രാജ്യവ്യാപകമായി വർഗ്ഗീയ കലാപം നടത്താനുള്ള സംഘപരിവാർ നീക്കത്തിനെതിരെ കൊയിലാണ്ടിയിൽ സി.പി.ഐ.എം. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്. പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം പി. ബാബുരാജ് അദ്ധ്യക്ഷതവഹിച്ച പരിപാടിയിൽ കന്മന ശ്രീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി  കെ.കെ.മുഹമ്മദ്, നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, സി. അശ്വനീദേവ്, അഡ്വ. എല്‍.ജി. ലിജീഷ്, കെ. ഷിജു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *