KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരത്തിൽ വ്യാപാരികളുടെ കൂട്ടയോട്ടം

കൊയിലാണ്ടി: ദേശീയ ഉത്ഗ്രഥനത്തിന്റെ ഭാഗമായി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില്‍ രാവിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ‘റണ്‍ ഫോര്‍ യുണിറ്റി’ സന്ദേശമുയര്‍ത്തി നഗരത്തില്‍ കൂട്ടയോട്ടം നടത്തി. കൊയിലാണ്ടി ഫയര്‍ ഓഫീസര്‍ ജിജേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രസിഡണ്ട് കെ.എം. രാജീവന്‍ അധ്യക്ഷത വഹിച്ചു.
വനിതാ വിങ്ങ് സംസ്ഥാന പ്രസിഡണ്ട് സൗമിനി മോഹന്‍ദാസ്, ടി.പി. ഇസ്മയില്‍, കെ. ഇ. സുകുമാരന്‍, പ്രഭീഷ് കുമാര്‍, ജലീല്‍ മൂസ്സ, റിയാസ് അബൂബക്കര്‍, ഉഷാമനോജ്, ഗേള്‍സ് സ്‌കൂള്‍ കായികാധ്യാപിക സി.കെ. പ്രിയ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *