KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ധനകോടി ചിട്ടിഫണ്ടിൽ നിന്ന്‌ നിരോധിച്ച 500, 1000 നോട്ടുകൾ പിടിച്ചെടുത്തു

കൊയിലാണ്ടി > കൊയിലാണ്ടിയിൽ നിരോധിച്ച 500, 1000 നോട്ടുകൾ പോലീസ് പിടിച്ചെടുത്തു. കൊയിലാണ്ടി ധനകോടി ചിട്ടിഫണ്ടിൽ നിന്നാണ് 1,84, 000 രൂപയുടെ കള്ളപ്പണം പിടികൂടിയത്.  വടകര ഡി.വൈ.എസ്.പി.യുടെ നിർദേശപ്രകാരം കൊയിലാണ്ടി സി.ഐ. പി ഉണ്ണികൃഷ്ണൻ, എസ്. ഐ. കെ. സുമിത്ത് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചലിനൊടുവിൽ കടലാസുകൾ ക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്. ആയിരം രൂപയുടെ 1,690 OOരൂപയും അഞ്ഞൂറ് രൂപയുടെ 15000 രൂപയുമാണ് പിടികൂടിയത്.റെയ്ഡ് നടക്കുമ്പോൾ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത് വയനാട് സ്വദേശി യോഹന്നനാണ് സ്ഥാപനത്തിന്റെ  ഉടമ.  ഉടമക്കെതിരെയും മാനേജർക്കെതിരെയും പോലീസ്  കേസ്സെടുത്തു. തുടർന്ന് പിടിച്ചെടുത്ത പണം
ആദായ നികുതി വകുപ്പിന് കൈമാറുമെന്ന്  സി. ഐ. പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. റെയ്ഡിൽ എ.എസ്.ഐ.ബാബുരാജ്, സി.സി.പി.ഒ. പ്രദീപൻ, സി.പി. ഒ. ഷർളി, ഷീബ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *