KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്‌

കൊയിലാണ്ടി: ദേശീയ പാതയിൽ നന്തി ഇരുപതാം മൈലിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്കും ക്ലീനർക്കും  പരുക്ക്. ഇന്നു കാലത്ത് 7 മണിയോടെയായിരുന്നു അപകടം. ആലുവയിൽ നിന്നും കണ്ണൂരിലേക്ക് അച്ചാർ കയറ്റി പോവുകയായിരുന്ന ലോറിയും, കർണ്ണാടക രജിസ്ടേഷനിലുള്ള ലോറിയുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.

അപകടത്തെ തുടർന്ന് ലോറിക്കുള്ളിൽ കാൽകുടുങ്ങിയ ക്ലീനറെ കൊയlലാണ്ടിയിൽ നിന്നെത്തിയ ഫയർഫോയ്സ് യൂണിറ്റ് ഹൈഡ്രോളിക്കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത സ്തംഭനം ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *