KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ഓഫീസിന് മുന്നിൽ ബി.എം.എസ് ധർണ്ണ നടത്തി

കൊയിലാണ്ടി: നിർമ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാകുക, ആനുകൂല്യങ്ങളിൽ കാലാനുസൃതമായ വർധനവ് നടപ്പാക്കുക, മരണാനന്തര സഹായം ഒരു ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (ബി.എം.എസ്) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

ആവശ്യങ്ങൾ അടങ്ങിയ നിവേദനം സംഘം താഹസിൽ മുമ്പാകെ സമർപ്പിച്ചു.ബി.എം.എസ്. ജില്ലാ പ്രസിഡണ്ട് പി.മുരളിധരൻ ഉദ്ഘാടനം ചെയ്തു. പി.ഹരിദാസൻ അധ്യക്ഷനായി. അരീക്കോത്ത് രാജ്, എൻ.കെ.രാജേഷ്, ഇ.ഗിരീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *