KOYILANDY DIARY

The Perfect News Portal

കാവുംവട്ടത്ത് മാവേലി സ്റ്റോര്‍ ഉദ്ഘാടനം 28ന്

കൊയിലാണ്ടി: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കാവും വട്ടത്ത് മാവേലി സ്റ്റോർ യാഥാർത്ഥ്യമാവുന്നു. നടേരി കാവുംവട്ടം സപ്ലൈകൊ മാവേലി സ്റ്റോര്‍  കെ.ദാസന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍  ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി. പി.തിലോത്തമന്‍ 28. ന് 2.30 ന്  ഉദ്ഘാടനം ചെയ്യും.  ആദ്യവില്‍പ്പന നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ നിര്‍വ്വഹിക്കും.
നടേരി കാവുംവട്ടം പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു  ഇവിടെ ഒരു മാവേലി സ്റ്റോര്‍ സ്ഥാപിക്കണമമെന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ സംസ്ഥാനത്തുടനീളം നിരവധി മാവേലി സ്റ്റോറുകൾ സ്ഥാപിക്കുന്നുതിന്റെ ഭാഗമായാണ് കാവും വട്ടത്തും മാവേലി സ്റ്റോർ സ്ഥാപിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പെ തന്നെ മാവേലി സ്റ്റോറിന് ഇവിടെ അനുമതിയായിരുന്നു.  എന്നാല്‍ വാടക മുറിയില്‍ നടത്തേണ്ടുന്ന അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ കുറച്ച് സമയം വേണ്ടി വന്നു.  ഇപ്പോള്‍ കെട്ടിടത്തില്‍ സ്റ്റോറിനാവശ്യമായ എല്ലാ ഇന്‍റീരിയര്‍ വര്‍ക്കുകളും പൂര്‍ത്തിയായി.  ഇനി സപ്ലൈകൊ ഡിപ്പോയില്‍ നിന്ന് സാധനങ്ങള്‍ എത്തിച്ച് നിറക്കുന്ന  പ്രവൃത്തി കൂടിയേ ബാക്കിയുള്ളു.
ഉത്ഘാടനത്തിന് മുമ്പായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുമെന്ന് സപ്ലൈകൊ ഡിപ്പോ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.  ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സ്ഥാപിതമാകുന്ന മാവേലി സ്റ്റോര്‍ ഉദ്ഘാടനം ആഘോഷമാക്കി മാറ്റുവാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.  ഇതിനായി 24 ാം തീയതി സ്വാഗത സംഘം രൂപീകരണ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *