KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരുടെ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

കൊയിലാണ്ടി: ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി താലുക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. തിരക്കേറിയ ദൈനം ദിന ഔദ്യോഗിക ജീവിതത്തിനിടയിലെ മാനസിക സമ്മർദ്ദം കുറച്ച് ജീവിത ശൈലീ രോഗങ്ങളെ ചെറുക്കാൻ ഇത്തരം കായിക വിനോദ ദിനങ്ങൾ ഉപകാരപ്പെടുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അഭിപ്രായപ്പെട്ടു. 

നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഡോ: പ്രതിഭ. പി. (സൂപ്രണ്ട്, താലൂക്ക് ആശുപത്രി)ഫ്ലാഗ് ഓഫ്‌ ചെയ്തു. ഡോ: സുനിൽ  കുമാർ.ആർ, ഡോ: സുധീഷ്‌. ടി,  ഡോ: ധന്യ നാരായണൻ, ഡോ: ശാലിനപത്മൻ, ഡോ: ബബിത, ശ്രീജയന്ത് മറ്റു ആശുപത്രി ജീവനക്കാർ  എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *