KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ടൌണിൽ ദേശീയപാതയിൽ KSRTC ബസ്സിടിച്ച് 80 കാരന് ഗുരുതര പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിൽ ദേശീയപാതയിൽ KSRTC ബസ്സിടിച്ച് കാൽനട യാത്രക്കാരന് ഗുരുതരമായ പരിക്കേറ്റു. കോഴിക്കോട് സ്വദേശിയും കൊയിലാണ്ടി ഇർശാദ് പള്ളിയിലെ സഹായിയുമായിരുന്ന മൊയ്തീൻ കോയ (75) എന്നയാൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. സീബ്ര ലൈനിൽകൂടി റോഡ് ക്രോസ് ചെയ്യുമ്പോൾ ഓവർടേക്ക് ചെയ്ത് അമിത വേഗതയിൽ വന്ന KSRTC ബസ്സ് ഇയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മൊയ്തീൻ കോയയെ ഓടിക്കൂടിയ നാട്ടുകാർ സ്ഥലത്തുണ്ടായിരുന്ന നഗരസഭാ കൌൺസിലർ വി.പി ഇബ്രാഹിംകുട്ടിയുടെ നേതൃത്വത്തിലൽ  ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും വിദഗ്ദ ചികിത്സക്കായി സ്റ്റാർകെയർ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. അബോധാവസ്ഥയിലായ മൊയ്തീൻ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *