KOYILANDY DIARY

The Perfect News Portal

കോവിഡ്-19: കര്‍ണാടക സ്വദേശി മരിച്ചു

രാജ്യത്ത് ആദ്യ കോവിഡ് മരണം കര്‍ണാടകയില്‍. കര്‍ണാടക കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി ആണ് മരിച്ചത്. 76 വയസായിരുന്നു. ഇയാള്‍ സൗദിയില്‍ നിന്നും ഉംറ കഴിഞ്ഞ് ഹൈദരാബാദിലെത്തിയത് ഫെബ്രുവരി 29നാണ്. പിന്നീട് കല്‍ബുര്‍ഗിയിലെ വീട്ടിലെത്തുകയായിരുന്നു.

മാര്‍ച്ച്‌ 9 വരെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 200 കിലോമീറ്റര്‍ അകലെയുള്ള ഹൈദരാബാദിലെ ആശുപത്രിയിലേയ്ക്ക് ബന്ധുക്കള്‍ ഇയാളെ മാറ്റിയിരുന്നു. എന്നാല്‍ ചികിത്സിക്കാനാകാത്ത സ്ഥിതിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ 10ന് തിരിച്ചുകൊണ്ടുവരികയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ബംഗളൂരുവിലെ ലാബില്‍ നടന്ന പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ്-19 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂമോണിയ അടക്കമുള്ള രോഗങ്ങളും ഹുസൈന് ഉണ്ടായിരുന്നു

Advertisements

Leave a Reply

Your email address will not be published. Required fields are marked *