KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിൻ്റെ പ്രധാന ചടങ്ങുകളിലൊന്നായ ചോമപ്പൻ്റെ ഊരുചുറ്റൽ ആരംഭിച്ചു.

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിൻ്റെ പ്രധാന ചടങ്ങുകളിലൊന്നായ ചോമപ്പൻ്റെ ഊരുചുറ്റൽ ആരംഭിച്ചു. കാലത്ത് മഹാഗണപതി ക്ഷേത്രത്തിലെ വലിയ കാരണവർ സ്ഥാനത്ത് എത്തിച്ചേർന്ന ചേമപ്പനെ ക്ഷേത്ര കമ്മിറ്റിയുടെയും ഉത്സവാഘോഷ കമ്മിറ്റിയുടെ ഭാരവഹികളും ചേർന്നു ആചാര വിധി പ്രകാരം സ്വീകരിച്ചു. തുടർന്ന് ഗുരുതിക്ക് ശേഷം ചോമപ്പൻ ഊരുചുറ്റാറിങ്ങി. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വൻ ഭക്തജന സാന്നിദ്ധ്യവും ഉണ്ടായിരുന്നു.

ജനുവരി 28ന് കാലത്ത് 9.30ന് കൊടിയേറ്റത്തോടെ ചടങ്ങുകൾ ആരംഭിച്ച് ഫിബ്രവരി 4ന് ഉത്സവം സമാപിക്കും. ഓരോ ദിവസങ്ങളിലും പുലർച്ചെ മുതൽ ആരംഭിക്കുന്ന വ്യത്യസ്തങ്ങളായ നിരവധി ക്ഷേത്ര ചടങ്ങുകളും കലാ സാംസ്ക്കാരിക പരിപാടികളും ഉത്സവാഘോഷത്തെ സമ്പന്നമാക്കും.

Leave a Reply

Your email address will not be published. Required fields are marked *