KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അരിക്കുളത്ത് 8 ലക്ഷം രൂപയുടെ കുഴൽപണം പിടിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി അരിക്കുളം പറമ്പത്ത് കുഴൽപ്പണ വേട്ട രണ്ട് പേർ പിടിയിൽ ഏഴ് ലക്ഷത്തി എൺപത്തി എട്ടായിരം രൂപ പിടിച്ചെടുത്തു. കൊടുവള്ളി വാവാട് എരഞ്ഞോണവീട് സാനിബ് 24 പ്രായപൂർത്തിയാവാത്ത പ്ലസ് വൺ വിദ്യാർത്ഥിയുമാണ് കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. അരികുളം പറമ്പത്ത് ഒരു കേസന്വേഷണത്തിനായി എത്തിയ പോലീസ് സംഘം വാഹന പരിശോധനക്കിടയിൽ നിർത്താതെ പോയ ബൈക്കിനെ പിൻതുടരുകയും പോലീസ് പിൻതുടരുന്നതിനിടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലിസ് പിൻ തുടർന്ന് പിടികൂടുകയായിരുന്നു.

എസ്.ഐ. കെ. സുമിത്ത് കുമാർ, അഡീ. എസ്.ഐ. പി. പി. രാജൻ, സി. പി. ഒ.മാരായ എൻ. ചന്ദ്രൻ, കെ. സി. ഷിജിത്ത്, വി.എം. അശോകൻ, എന്നിവരടങ്ങിയ സംഘമാണ് ഇവരെ സാഹ സികമായി പിടികൂടിയത്. പരിശോധനയിൽ ഇവരുടെ കൈയിൽ നിന്നും 8,000 രൂപയും കണ്ടെടുത്തു. പ്രതികളെ കൂടുതലായി ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *