KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അയ്യപ്പൻ ലോട്ടറിയിൻ വൻ മോഷണം: 7 ലക്ഷം രൂപ നഷ്ടപ്പെട്ടു

കൊയിലാണ്ടി: അയ്യപ്പൻ ലോട്ടറി ഓഫീസിൽ വൻ മോഷണം 7 ലക്ഷം രൂപ നഷ്ടപ്പെട്ടു. അർദ്ധരാത്രി 2 മണിക്ക് ഗ്യാസ് കട്ടർ ഉപയോഗിച്ച് പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. ചെക്ക് ബുക്കുകളും നിരവധി രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. സമീപത്തുള്ള ഐഡിയൽ ഇലക്ട്രികൽസിൽ പൂട്ട് പൊളിക്കാനുള്ള ശ്രമം പരാചയപ്പെടുകയായിരുന്നു. തൊട്ടടുത്തുള്ള കെ.ടി.ഡി.സി. ബിൽഡിംഗിലെ ബഷീർ സ്റ്റോറിൽ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശയിലുള്ള പണം മോഷ്ടിച്ചിട്ടുണ്ട്. അയ്യപ്പൻ ലോട്ടറിയുടെ കോർപ്പറേറ്റ് ഓഫീസ് പ്രവർത്തിക്കുന്ന മുത്താമ്പി റോഡിലെ തയ്യിൽ ബീൽഡിംഗിലെ സ്ഥാപനത്തിലാണ് മോഷണം നടന്നത്. 

മുഖംമൂടി ധരിച്ചിട്ടുള്ള മോഷ്ടാവിൻ്റെ ദൃശ്യം സി.സി. ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഫോറൻസിക് വിഭാഗവും ഉടൻതന്നെ എത്തി പരിശോധന നടത്തും. തൊട്ടടുത്തുള്ള സി.സി. ടി.വി. ദൃശ്യം കൂടി പരിശോധിച്ച് അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *