KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കൂൾബാറിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഫയർഫോഴ്സ് തീകെടുത്താനുള്ള ശ്രമം തുടരുന്നു

കൊയിലാണ്ടിയിൽ കൂൾബാറിന് തീപിടിച്ചു. ഫയർഫോഴ്സ് തീ കെടുത്താനുള്ള ശ്രമം തുടരുന്നു. രാവിലെ 11 മണിയോടുകൂടിയാണ് ബപ്പൻകാട് ജംങ്ഷനിലുള്ള ഓർമ കൂൾബാറിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്. ഉടൻതന്നെ കൊയിലാണ്ടി ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. നിമിഷ നേരംകൊണ്ട് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ. സജീവൻ്റെ നേതൃത്വത്തിൽ എത്തി്ചചേർന്ന 2 യൂണിറ്റ് ഫയർഫോഴ്സ് സേനാംഗങ്ങൾ തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. തൊട്ടടുത്ത് നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവിടേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *