KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ATM കൗണ്ടറുകൾ അടഞ്ഞു കിടക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ 16 എ.ടി.എമ്മുകളില്‍ വ്യാഴാഴ്ച പകല്‍ പ്രവര്‍ത്തിച്ചത് രണ്ടെണ്ണംമാത്രം. എസ്.ബി.ഐ.യുടെയും ഫെഡറല്‍ ബാങ്കിന്റെയും ഓരോ എ.ടി.എമ്മുകളാണ് പ്രവര്‍ത്തിച്ചത്. ഈ രണ്ടെണ്ണത്തിന് മുന്നിലും ജനങ്ങളുടെ നീണ്ട വരിയായിരുന്നു. എസ്.ബി.ഐ.യ്ക്ക് നാല് എ.ടി.എമ്മുകളാണ് കൊയിലാണ്ടിയിലുള്ളത്. ഇതില്‍ പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ എ.ടി.എമ്മില്‍ മാത്രമേ വ്യാഴാഴ്ച പകല്‍ പണമുണ്ടായിരുന്നുള്ളൂ. ഫെഡറല്‍ ബാങ്കിന്റെ എ.ടി.എമ്മിന്റെ മുന്നിലും നല്ല തിരക്കായിരുന്നു. എസ്.ബി.ടി., കനറാബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐ.സി.ഐ.സി.ഐ. ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവയുടെ എ.ടി.എം. സെന്ററുകളിലൊന്നും പണമില്ലായിരുന്നു. എസ്.ബി.ടി. ദിവസവും നാലുനേരം എ.ടി.എമ്മില്‍ പണം നിറയ്ക്കുന്നുണ്ടെന്ന് ബാങ്കധികൃതര്‍ പറഞ്ഞു. എ.ടി.എമ്മിലുടെ വ്യാഴാഴ്ച 2500 രൂപയാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *