KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വ്യത്യസ്ത അപകടങ്ങളിൽ രണ്ട് മരണം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വ്യത്യസ്ത അപകടങ്ങളിൽ രണ്ട് മരണം. ചിത്രാ ടാക്കീസിന് സമീപവും, അരങ്ങാടത്തും ഉണ്ടായ അപകടങ്ങളിലാണ് രണ്ട് പേർ മരിച്ചത്. ദേശീയ പാതയിൽ കൊയിലാണ്ടി ചിത്രാ ടാക്കീസിനു സമീപം ടാങ്കർ ലോറി കാറിലിടിച്ച് കാർ യാത്രക്കാരനായ കാസർകോട് സ്വദേശി ബന്തിയോട് അബൂബക്കറിൻ്റെ മകൻ ഷാദിൽ (26) ആണ് മ രണമടഞ്ഞത്. ഒരാൾക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ 2 മണിക്കായിരുന്നു അപകടം. ടാങ്കർ ലോറി കാറിലിടിക്കുകയായിരുന്നു.

അരങ്ങാടത്ത് നിസ്സാൻ ലോറി നിയന്ത്രണം വിട്ട് ആൾ കുട്ടത്തിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് നടവണ്ണൂർ സ്വദേശിയായ ഏരിക്കണ്ടി മൊയ്തി (61) മരണമടഞ്ഞു. ഇന്നു പുലർച്ചെയാണ് ഹാർബർ അടച്ചതിനെ തുടർന്ന് മത്സ്യം എടുക്കാൻ വേണ്ടി എത്തിയപ്പോഴാണ് അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന ആളുകളെ വെട്ടിക്കുന്നതിനിടയിൽ നിസ്സാൻ ലോറി നിയന്ത്രണം വിടുകയായിരുന്നു. മൂന്ന് പേർക്ക് പരുക്കുണ്ട്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പോലീസ് എത്തി നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *