KOYILANDY DIARY

The Perfect News Portal

യുവമോർച്ച പ്രവർത്തകർ നന്തി മേൽപ്പാലത്തിൽ വാഴ വെച്ചു പ്രതിഷേധിച്ചു

കൊയിലാണ്ടി: നന്തി മേൽപ്പാലം മുഴുവൻ കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ദുസ്സഹമായ അവസ്ഥ വന്നിട്ടും കണ്ണു തുറക്കാത്ത അധികാരികളുടെ നടപടികൾക്കെതിരെ യുവമോർച്ച പ്രവർത്തകർ വാഴ വെച്ചു പ്രതിഷേധിച്ചു. 

പ്രതിഷേധ പരിപാടി ബി.ജെ.പി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡണ്ട് പി.വിശ്വനാഥൻ  ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം അധ്യക്ഷൻ അബിൻ അശോകൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വൈശാഖ് പാലക്കുളം, വികാസ് കാവിൽ എന്നിവർ സംസാരിച്ചു. ശ്രീഹരി പുറക്കാട്, കിരൺ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *