KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. പന്തലായനി മീത്തലെ വീട്ടിൽ ഷീബ (46) ആണ് മരിച്ചത്. കൊയിലാണ്ടി മിലൻ റെഡിമെയ്ഡ് ഷോപ്പിലെ ജീവനക്കാരിയായിരുന്നു. കൊയിലാണ്ടി കെ.ഡി.സി ബാങ്കിന് സമീപം വെച്ചയിരുന്നു സംഭവം. ബൈക്കിന് പിറകിൽ യാത്ര ചെയ്യവെ പിറകിൽ നിന്ന് വന്ന ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

മൃതദേഹം നാളെ ശനിയാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഏറ്റുവാങ്ങി രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും. പരേതനായ കോട്ടൂർ കുഞ്ഞിരാമൻ നായരുടെയും ഓമന അമ്മയുടെയും മകളാണ്. ഭർത്താവ്: എം.വി. ഹരിദാസൻ. മക്കൾ: ആതിര, അക്ഷയ്. മരുമകൻ: അഖിൽ (മുചുകുന്ന്). സഹോദരങ്ങൾ: ശശി (ഗൾഫ്), സരോജിനി.

Leave a Reply

Your email address will not be published. Required fields are marked *