KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ പ്രവൃത്തി ആരംഭിച്ചു

കൊയിലാണ്ടി: നഗരത്തില്‍ താലൂക്ക് ആശുപത്രിക്ക് മുമ്പിലായി നഗരസഭ വഴിയോര വിശ്രമകേന്ദ്രം ‘ടേക്ക് എ ബ്രേക്ക്’ പണിയുന്നു. കാലങ്ങളായി ജനങ്ങളുടെ ആവശ്യമായിരുന്നു നഗരത്തില്‍ ഒരു വിശ്രമകേന്ദ്രം. ശുചിത്വ മിഷന്റെ സാമ്പത്തിക സഹായത്തില്‍ നിര്‍മ്മിക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി. സുധ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാൻ്റിം ഗ് കമ്മിറ്റി ചെയർമാന്മാരായ ഇ.കെ. അജിത്, കെ.എ. ഇന്ദിര, സി. പ്രജില, കൌൺസിലർമാരായ എ. ലളിത, വി.പി. ഇബ്രാഹിംകുട്ടി, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കൃപ വാര്യര്‍, മുനിസപ്പല്‍ എഞ്ചിനീയര്‍  എന്‍.ടി. അരവിന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി. രമേശന്‍, ജെ.എച്ച്.ഐ. കെ.എം.പ്രസാദ് എന്നിവര്‍ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *