KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ബേക്കറിക്ക് നേരെ അക്രമം

കൊയിലാണ്ടിയിൽ ബേക്കറിക്ക് നേരെ അക്രമം. ദേശീയപാതയിൽ മത്സ്യ മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന മഹാരാജാസ് ബേക്കറിയാണ് അടിച്ച് തകർത്തത്. വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ചെങ്ങോേട്ടുകാവ് സ്വദേശിയായ രാജേഷ് എന്നയാളാണ് ബേക്കറിയിൽ എത്തി അക്രമം അഴിച്ചുവിട്ടത്.  ബേക്കറിക്ക് വലിയ നാശനഷ്ടം സംഭവിച്ചതായി ഉടമസ്ഥൻ പറഞ്ഞു. ചില്ലലമാരയും, ഭരണികളും ഫർണ്ണീച്ചറും ഉൾപ്പെടെ തകർത്തതിൻ്റെ ഭാഗമായി ഏകദേശം 15000 രൂപയുടെ നഷ്ടം സംഭവിച്ചതായും ഉടമസ്ഥൻ പറഞ്ഞു. കൊയിലാണ്ടി പോലീസ് സഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയത് നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും നേതാക്കൾ പറഞ്ഞു. യോഗത്തിൽ പ്രസിഡണ്ട് കെ.കെ. നിയാസ് അദ്ധ്യക്ഷതവഹിച്ചു. കെ. പി. രാജേഷ്, കെ. ദിനേശൻ, പി.കെ. ഷുഹൈബ്, അജീഷ്, പ്രജീഷ്, ബി. എച്ച്. ഹാഷിം, പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *